വയനാട്: ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു. തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

രാവിലെ പ്രസവ വേദന വന്നതിനെ തുടർന്ന് മനനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ കാട്ടിക്കുളത്ത് വെച്ചായിരുന്നു പ്രസവം.
തുടര്‍ന്ന്, ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.