കരടിയുടെ ആക്രമണത്തിൽ തലക്ക് പിന്നിൽ പരുക്കേറ്റ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു...
മലപ്പുറം: പൂക്കോട്ടുംപാടത്ത് വനവിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. പരിക്കേറ്റ ടി കെ കോളനിയിലെ കുഞ്ഞനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒറ്റയ്ക്കാണ് ഇന്ന് രാവിലെ കുഞ്ഞൻ വനത്തിൽ പോയത്. കരടിയുടെ ആക്രമണത്തിൽ തലക്ക് പിന്നിൽ പരുക്കേറ്റ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം, വീട് തകർത്ത് വീട്ടുപകരണങ്ങൾ നശിപ്പിച്ചു, ആഹാരവും കഴിച്ച് മടക്കം
ഇടുക്കി : ചിന്നക്കനാൽ മുത്തമ്മ കോളനിയിൽ വീണ്ടും കാട്ടാനയാക്രമണം. ചെല്ലാദുരൈയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അരി കൊമ്പനെന്നറിയപ്പെടുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്. അർധരാത്രിക്കു ശേഷമാണ് ഒറ്റയാൻ ജനവാസ മേഖലയിലേക്ക് എത്തിയത്. രാത്രി മുതൽ കനത്ത മഴയും കാറ്റുമായിരുന്നു. വീടിന്റെ മേൽക്കൂര തകർന്ന ശബ്ദം കേട്ട് ചെല്ലാദുരൈയും ഭാര്യ പാപ്പായും മുൻ വാതിൽ തുറന്ന് പുറത്തേക്ക് ഓടി അടുത്ത വീട്ടിൽ അഭയം തേടി. വീടിനകത്തുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ പൂർണമായും തിന്ന ഒറ്റയാൻ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ചെല്ലാദുരൈയെയും കുടുംബത്തെയും പഞ്ചായത്ത് അധികൃതർ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം നടയാര്‍ സൗത്ത് ഡിവിഷനില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സമുത്ത് കുമാറെന്ന യുവാവിനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സമീപത്തായി ഇന്നും ആന നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സമാനമായ അവസ്ഥയാണ് വിനോസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടിയിലും.
