കൊച്ചി: തിരുവോണത്തിന് പച്ചക്കറി കിറ്റുമായി തൃപ്പൂണിത്തുറ ജനമൈത്രി പൊലീസ്.  സ്റ്റേഷൻ പരിധിയിലെ നിർധനരായ 1400 കുടുംബങ്ങൾക്ക് പൊലീസ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

പൊലീസിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട 1400 കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തതത്. ഒരു കുടുംബത്തിന് ഓണ സദ്യയൊരുക്കാൻ വേണ്ട എല്ലാ സാധനങ്ങളും ഈ കിറ്റിലുണ്ട്. തൃപ്പൂണിത്തുറ സിഐയുടെ നേതൃത്വത്തിലായിരുന്നു കിറ്റുകൾ വിതരണം ചെയ്തത്.

21 ഇനം പച്ചക്കറികളാണ് ഒരു കിറ്റിലുള്ളത്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരുന്നു പരിപാടി. പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പൊലീസുകാരുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും നടന്നു.