സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരം: ബന്ധുവിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന്‍ ആദി ശേഖര്‍ (15) ആണ് മരിച്ചത്. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആദി ശേഖര്‍.
പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാക്കട പൊലിസ് സ്ഥലത്ത് നടപടികള്‍ സ്വീകരിച്ചു. ഇടിച്ച വാഹനം സ്ഥലത്ത് നിന്ന് മാറ്റിയെങ്കിലും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സഹോദരി അഭി ലക്ഷ്മി. പൂവച്ചല്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് പിതാവ് അരുണ്‍ കുമാര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ് മാതാവ് ദീപ.
ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊടുപ്പുന്ന പോളയ്ക്കല്‍ ജോയിച്ചന്‍ ലില്ലിക്കുട്ടി ദമ്പതികളുടെ മകന്‍ ജോയിസ് പി. ജോയി (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ചങ്ങനാശ്ശേരി പെരുന്നയ്ക്ക് സമീപം വച്ചായിരുന്നു അപകടം. ചങ്ങനാശ്ശേരിയില്‍ നിന്ന് കൊടുപ്പുന്നയ്ക്ക് വരുകയായിരുന്ന ജോയിസ് ഓടിച്ചിരുന്ന ബുള്ളറ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിയില്‍ നടക്കുന്ന ഓണാഘോഷത്തിന് പൂ വാങ്ങിയ ശേഷം തിരികെ വരുകയായിരുന്നു. സംസ്‌കാരം കൊടുപ്പുന്ന സെന്റ് ജോസഫ് ദൈവാലയത്തില്‍ നടന്നു. സഹോദരങ്ങള്‍. ജയിസ്, ജോസ്ന.
കൃത്രിമ മഴ പെയ്യിക്കാൻ യുഎഇ; ക്ലൗഡ് സീഡിങ് ഒരു മാസം നീണ്ടു നിൽക്കും

