തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പുതുതായി 1633 പേര്‍ നിരീക്ഷണത്തിലായി.  ജില്ലയില്‍ 2350 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്ന്  20 പേരും മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ 29 പേരും പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ നാല് പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഏഴ് പേരും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍  ഒരാളും  കിംസ് ആശുപത്രിയില്‍ ഒരാളും എസ്എറ്റി ആശുപത്രിയില്‍ രണ്ട് പേരും  നിരീക്ഷണത്തിലുണ്ട്.

പരിശോധനയ്ക്കായി അയച്ച 507 സാമ്പിളുകളില്‍ 415 പരിശോധനാഫലം ലഭിച്ചു. മൂന്ന് സാമ്പിളുകള്‍ പോസിറ്റീവാണ്.  102 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരില്‍ നാല് പേരുമായി അടുത്തിടപഴകിയ ആള്‍ക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 2018 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരു 19 പേരെ റഫര്‍ ചെയ്തു.  ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തിയ  86 യാത്രക്കാരെ  സ്‌ക്രീന്‍ ചെയ്തു.  

1. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -3217

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം - 2350

3.ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 64

4.ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം - 1633