Asianet News MalayalamAsianet News Malayalam

ദുരിതബാധിതര്‍ക്ക് സഹായവുമായി 'ട്രോൾ നെയ്യാറ്റിൻകര'യും

കേരളം അസാധാരണമായ പ്രളയക്കെടുതി അനുഭവിക്കുമ്പോൾ ദുരിതബാധിതർക്ക് സഹായവുമായി കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക ട്രോൾ ഗ്രൂപ്പായ ട്രോൾ നെയ്യാറ്റിൻകരയും.
 

troll neyyattinkara helping flood affected
Author
Kerala, First Published Aug 16, 2019, 11:47 PM IST

തിരുവനന്തപുരം: കേരളം അസാധാരണമായ പ്രളയക്കെടുതി അനുഭവിക്കുമ്പോൾ ദുരിതബാധിതർക്ക് സഹായവുമായി കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക ട്രോൾ ഗ്രൂപ്പായ ട്രോൾ നെയ്യാറ്റിൻകരയും.

ചിരിയും ചിന്തയുമായി നാട്ടിലെ നല്ലതും ചീത്തയുമായ കാര്യങ്ങളെ ട്രോളിലൂടെ ജനങ്ങളിൽ എത്തിച്ചവർ അവരുടെ കണ്ണീരൊപ്പാനും മുന്നിൽ തന്നെയുണ്ട്. ട്രോൾ നെയ്യാറ്റിൻകരയിലെ അഡ്മിൻ പാനലും ഗ്രൂപ്പ് മെമ്പേഴ്‌സും  സംയുക്തമായി സമാഹരിച്ച സാധനങ്ങൾ  നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലന് കൈമാറി. 

പ്രളയ ബാധിതർക്ക്  ആവശ്യമായ വെള്ളം,  തുണി,  സാനിറ്ററി  നാപ്കിൻ,   കുട്ടികൾക്കുള്ള പാഡുകൾ,  ഭക്ഷണസാധനങ്ങൾ, ക്ലീനിങ് മെറ്റീരിയലുകൾ  തുടങ്ങി നിരവധി  സാധനങ്ങളാണ് ട്രോൾ നെയ്യാറ്റിൻകര സമാഹരിച്ച് നെയ്യാറ്റിൻകര എംഎൽഎ ആൻസലന് കൈമാറിയത്. 

നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ  കെകെ ഷിബുവിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രോൾ നെയ്യാറ്റിൻകര അഡ്മിൻ പാനൽ മെമ്പേഴ്‌സ്  ആയ ജിഎസ് രാജീവ്‌, ഡോക്ടർ  അരുണി, ജയപ്രസാദ്, വിഷ്ണു കണ്ണൻ, ബാദുഷ ജമാൽ, നൗഫൽ, നിധീഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ട്രോളന്മാർ പ്രളയ ബാധിതർക്കുള്ള  അവശ്യ സാധനങ്ങൾ  കൈമാറി.

Follow Us:
Download App:
  • android
  • ios