പുതിയ വ്യാപാര കരാർ ധാരണകൾക്കും സാധ്യതയുണ്ട്. ട്രംപിന്റെ സംഘത്തിൽ വിഡിയ സിഇഒ ജെൻസെൻ ഹുവാങ്, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, ആപ്പിൾ സിഇഒ ടിം കുക്ക് അടക്കം പ്രമുഖ വ്യവസായ നേതാക്കളും ഉൾപ്പെടുന്നുണ്ട്.
ബെയ്ജിങ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബെയ്ജിങ്ങിൽ. ട്രംപ് - ഷി ജിൻ പിംഗ് നിർണായക ഉച്ചകോടി ഇന്ന് ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിൽ നടക്കും. ആഗോള പ്രതിസന്ധികളും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളുമാണ് പ്രധാന അജണ്ട. വ്യാപാര യുദ്ധം, ഇറാൻ പ്രതിസന്ധി, എഐ സഹകരണം, എണ്ണ വിപണി എന്നിവ ചർച്ചകളിലെ പ്രധാന വിഷയങ്ങളാകും. തായ്‌വാനിലേക്ക് അമേരിക്ക ആയുധം വിൽക്കുന്നതിനെതിരെ ചൈന കടുത്ത പ്രതിഷേധം അറിയിക്കുമെന്നാണ് വിവരം. പുതിയ വ്യാപാര കരാർ ധാരണകൾക്കും സാധ്യതയുണ്ട്. ട്രംപിന്റെ സംഘത്തിൽ വിഡിയ സിഇഒ ജെൻസെൻ ഹുവാങ്, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, ആപ്പിൾ സിഇഒ ടിം കുക്ക് അടക്കം പ്രമുഖ വ്യവസായ നേതാക്കളും ഉൾപ്പെടുന്നുണ്ട്. ബോയിങ്ങിന് വൻ വിമാന കരാറുകൾ ഉറപ്പാക്കുന്നതും ട്രംപിന്റെ ചൈന സന്ദർശനത്തിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

