ചാലക്കുടി പഴയപാലത്തിലെ ബെയറിങ്ങുകൾ മാറ്റുന്ന പ്രവൃത്തി പൂർത്തിയായി. ഏഴ് സ്ലാബുകളിലായി 42 ബെയറിങ്ങുകൾ മാറ്റി. അടുത്തതായി പാലത്തിന്റെ സ്ലാബുകള്‍ക്കിടയിലുള്ള എക്‌സ്പാന്‍ഡ് ജോയിന്റുകളുടെ പ്രവൃത്തി നടക്കും. 

തൃശൂർ: ചാലക്കുടിപ്പുഴക്ക് കുറുകെയുള്ള പഴയപാലത്തിലെ ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ഏഴ് സ്ലാബുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റിയത്. വെള്ളിയാഴ്ച ഏഴാമത്തെ സ്ലാബിലെ ആറ് ബെയറിങ് കൂടിമാറ്റിയതോടെ പാലത്തിലെ മുഴുവന്‍ ബെയറിങ്ങുകളും മാറ്റിസ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതോടെ പാലത്തിന്റെ അറ്റകുറ്റ പണികളിലെ പ്രധാന കടമ്പ കഴിഞ്ഞു. ഇനി പാലത്തിന്റെ സ്ലാബുകള്‍ക്കിടയിലുള്ള എക്‌സ്പാന്‍ഡ് ജോയിന്റുകളുടെ അറ്റകുറ്റ പണികളാണ് പൂര്‍ത്തിയാകാനുള്ളത്.

വെള്ളിയാഴ്ചയോടെ പടിഞ്ഞാറുഭാഗത്തെ എട്ട് ജോയിന്റുകള്‍ നേരെയാക്കി കോണ്‍ക്രീറ്റിങ്ങും നടത്തി. ഇനി കിഴക്കുഭാഗത്തെ എട്ട് ജോയിന്റുകളുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളത്. എട്ട് ദിവസം കൊണ്ട് ഊ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കാനാകും. തുടര്‍ന്ന് വാഹനഗതാഗതത്തിന് പൂര്‍ണമായും തുറന്നുകൊടുക്കും.

നിലവില്‍ പ്രവൃത്തികള്‍ നടക്കുന്ന പാലത്തിന്റെ ഒരു വശത്തുകൂടി ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. മഴ കനക്കും മുമ്പേ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.