വയനാട്: കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയ ഭീതിയിലാണ്. സംസ്ഥാനമൊട്ടുക്കും കാലവര്‍ഷം കലിതുള്ളിയപ്പോള്‍ നിരവധി ജീവനുകളാണ് നഷ്ടമായത്. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞു വീഴുകയും കവിഞ്ഞൊഴുകുകയുമാണെങ്കില്‍  വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം വാര്‍ഡില്‍ കുഴല്‍ കിണര്‍ ആകാശത്തേക്കുയരുന്ന കാഴ്ചയാണ് ദൃശ്യമായത്.

കാട്ടിക്കുളം രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന് കോളനിയിൽ അമ്മാനി നാരായണന്‍റെ കുഴൽ കിണറാണ് ഭൂനിരപ്പിൽ നിന്നും പത്തടിയോളം ഉയർന്നത്. വയനാടന്‍ പ്രദേശങ്ങളില്‍ കനത്ത മഴ വലിയ നാശമാണ് വിതയ്ക്കുന്നത്. അതിനിടയില്‍ കുഴല്‍ കിണര്‍ ഉയര്‍ന്നുവന്നത് ആശങ്കയുടെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.