വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം; ട്യൂഷന് ക്ലാസ് അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍
ട്യൂഷനു ശേഷം സിനിമ കാണിക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അമ്പലപ്പുഴ: ആലപ്പുഴയില്‍ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയോട് അതിക്രമം കാട്ടിയ അധ്യാപകനെയാണ് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻകാലായിൽ ഫ്രെഡി ആൻറണി ടോമിയെയാണ് (28) പുന്നപ്ര എസ്. ഐ റിയാസിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ട്യൂഷനു ശേഷം സിനിമ കാണിക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും അതിക്രമം കാട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മറ്റുകുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Read More : 9 വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും