കൊച്ചി പാലാരിവട്ടത്തെ പ്രമുഖ സ്ഥാപനത്തിൽ നിന്ന് 70,000 രൂപയുടെ ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി 70000/- രൂപ വില വരുന്ന ചെമ്പ് പാത്രങ്ങൾ മോഷണം നടത്തിയ പ്രതികളെ പാലാരിവട്ടം പോലീസ് അറസ്റ്റ്ചെയ്തു. വയനാട് താഴമുണ്ട സ്വദേശി മാരിമുത്തു (31) കണ്ണൂർ പയ്യന്നൂർ സ്വദേശി ദേവി (30)എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. പാലാരിവട്ടം ഇൻസ്പെക്ടർ മഞ്ചിത് ലാലിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പോലീസ് സബ് ഇൻസ്പെക്ടർ പ്രദീഷ്, അസിസ്റ്റൻറ് പോലീസ് സബ് ഇൻസ്പെക്ടർ അബിൻ, സി.പി.ഒമാരായ ബിബിൻമോൻ, നിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.