മദ്യലഹരിയിലായിരുന്ന പ്രതികൾക്ക് കമ്പനി വക ടിപ്പർ ലോറി ഓടിക്കാൻ കൊടുക്കാതിരുന്നതിനെ തുടർന്നാണ്...

ആലപ്പുഴ: എ എസ് കനാൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന എൻജിനീയറിംഗ് കമ്പനിയുടെ തൊഴിലാളികളെ ആക്രമിക്കുകയും കമ്പനിയുടെ ലോറിക്കും ജെസിബിക്കും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത പ്രതികളെ പൊലീസ് പിടികൂടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആര്യാട് അവലൂക്കുന്ന് വള്ളപ്പാട് കോളനിയിൽ രഞ്ജീഷ് രാജു (32), ആര്യാട് അവലൂക്കുന്ന് പുതുവൽ വീട്ടിൽ സൌമ്യരാജ് (32) എന്നിവരാണ് പിടിയിലായത്.

മദ്യലഹരിയിലായിരുന്ന പ്രതികൾക്ക് കമ്പനി വക ടിപ്പർ ലോറി ഓടിക്കാൻ കൊടുക്കാതിരുന്നതിനെ തുടർന്നാണ് തൊഴിലാളികൾക്ക് നേരേ ആക്രമണമുണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.