അമ്മയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഞക്കനാൽ അനുപ് ഭവനത്തിൽ അഭിമന്യുവിനെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി  അതുലും വിതാലിൽ തറയിൽ  നന്ദു എന്ന് വിളിക്കുന്ന ജിതിൻരാജുമാണ് അറസ്റ്റിലായത്.  

കായംകുളം: അമ്മയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഞക്കനാൽ അനുപ് ഭവനത്തിൽ അഭിമന്യുവിനെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അതുലും വിതാലിൽ തറയിൽ നന്ദു എന്ന് വിളിക്കുന്ന ജിതിൻരാജുമാണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാപ്പാ നിയമപ്രകാരം നടപടി നേരിട്ട കുറ്റവാളിയാണ് ഓച്ചിറ മഠത്തിക്കാരാഴ്മ കൃഷ്ണവിലാസത്തിൽ അലുവ എന്ന് വിളിക്കുന്ന അതുല്‍. ഓച്ചിറ വലിയകുളങ്ങര സ്വദേശിയാണ് നന്ദു. എസ്.ഐ. സുനുമോന്റെയും, എസ്ഐ സാമുവലിന്റേയും നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.