പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മുതുവട്ടൂർ, പാലയൂർ, ചാവക്കാട് എന്നീ സ്ഥലങ്ങളിൽ പരിശോധന നടത്തുകയായിരുന്നു..

തൃശൂർ: ചാവക്കാട് 100 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പെരുമ്പിലാവ് സദേശികളായ സനു, ലിജോ എന്നിവരാണ് പിടിയിലായത്. ഇവരുടെ ബൈക്കിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ചാവക്കാട്ടെ പാലയൂരിൽ വലിയ തോതിൽ മയക്കുമരുന്ന് കടത്തുന്നു എന്ന
രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് അതി മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. 

Add Asianetnews as a Preferred SourcegooglePreferred

പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മുതുവട്ടൂർ, പാലയൂർ, ചാവക്കാട് എന്നീ സ്ഥലങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് എത്തിച്ച 100 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കോളേജ് വിദ്യാർഥികളെ ലക്ഷ്യം വച്ചാണ് ഇവ വില്പനയ്ക്ക് എത്തിച്ചത്. ഗ്രാമിന് 10,000 മുതൽ 20,000 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതി സനു മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.