കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പതിമംഗലത്ത് നിന്നും 12 കിലോഗ്രാം  കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. പതിമംഗലത്ത് നടന്ന വാഹന പരിശോധനയില്‍ ഭാരത് ബെന്‍സ് ലോറിയില്‍ നിന്നുമാണ് ആറ് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവറെയും ക്ലീനറെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

നടുക്കണ്ടി തിരുവമ്പാടി  സൈനുദ്ധീന്‍ (26), തൊട്ടിയില്‍  ഹര്‍ഷദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലത്തും ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിതരണം ചെയ്യായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് പ്രാഥമിക നിഗമനം.

ബാഗ്ളൂരിൽ നിന്നും കല്ലുമായി വന്ന വണ്ടിയിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നു.  . കൂന്ദമംഗലം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.