രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്.
പെരുമ്പാവൂർ: പൂപ്പാനിയിൽ വാടകവീടിന്റെ കിടപ്പുമുറിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന 9 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് പിടികൂടി. മുർഷിദാബാദ് സ്വദേശി സഹിൻ മണ്ഡൽ, ഇയാളുടെ സുഹൃത്തിന്റെ ഭാര്യ സബീഗുൻഹർ ഘാത്തുൻ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. പൂപ്പാനിയിലെ വാടകവീടിന്റെ കിടപ്പുമുറിയിൽ, കട്ടിലിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ലഹരി മാഫിയക്കെതിരെ എക്സൈസ് നടത്തുന്ന 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായാണ് ഈ റെയ്ഡ് നടന്നത്. പ്രതികൾ ഇത്രയും വലിയ അളവിൽ കഞ്ചാവ് എത്തിച്ചത് ആർക്കൊക്കെ വിൽക്കാനാണെന്നതിനെക്കുറിച്ചും, ഇതിന് പിന്നിൽ മറ്റ് കണ്ണികളുണ്ടോ എന്നതിനെക്കുറിച്ചും എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


