യുവജന വായനശാലയ്ക്ക് സമീപമാണ് ലഹരിവേട്ട. ആന്തിയൂർക്കുന്ന് പാലക്കാളിൽ വീട്ടിൽ സക്കീർ, ആന്തിയൂർക്കുന്ന് ചെറിയമ്പാടൻ വീട്ടിൽ ഷമീം എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം: മലപ്പുറം പുളിക്കലിൽ ബ്രൗൺഷുഗറുമായി രണ്ട് പേർ പിടിയിൽ. യുവജന വായനശാലയ്ക്ക് സമീപമാണ് ലഹരിവേട്ട. ആന്തിയൂർക്കുന്ന് പാലക്കാളിൽ വീട്ടിൽ സക്കീർ, ആന്തിയൂർക്കുന്ന് ചെറിയമ്പാടൻ വീട്ടിൽ ഷമീം എന്നിവരെ മലപ്പുറം എക്സൈസ് ഇൻസ്പെക്ടർ എ. പി. ദിപീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 99. 89 ഗ്രാം പിടിച്ചെടുത്തു.

അതേസമയം, കോഴിക്കോട് വിദേശത്ത് നിന്ന് വന്ന രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ. കോഴിക്കോട് ചൂലൂർ സ്വദേശി അടിയശ്ലേരി മനു, മൂഴിക്കൽ സ്വദേശി കൊരക്കുന്നുമ്മൽ മുഹമ്മദ് ഷമിൽ എന്നിവരാണ് പിടിയിലായത്. മനുവിനെ കോഴിക്കോട്ടെ വീട്ടിൽ നിന്നും ഷമിലിനെ എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. മനുവിന്റെ വീട്ടിൽ നിന്നും 55 ഗ്രാം എംഡിഎംഎയും, ഷിമിലിന്റെ കയ്യിൽ നിന്നും 10 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. മനു രണ്ട് മാസം മുമ്പും ഷമിൽ രണ്ടാഴ്ച്ച മുമ്പുമാണ് ഒമാനിൽ നിന്നും വന്നത്. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് എക്സൈസ് സംഘം ആണ് ഇവരെ പിടികൂടിയത്.