ഇന്ന് 9.30 ഓടെയാണ് ആദ്യ അപകടമുണ്ടായത്. കടലിലേക്ക് വീണ രണ്ട് മത്സ്യ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഇന്ന് രണ്ട് അപകടം. ശക്തമായ തിരയിൽപ്പെട്ട് രാവിലെയും വൈകീട്ടുമായി രണ്ട് വള്ളങ്ങൾ മറിഞ്ഞു. ഇന്ന് 9.30 ഓടെയാണ് ആദ്യ അപകടമുണ്ടായത്. കടലിലേക്ക് വീണ രണ്ട് മത്സ്യ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. പൂന്തുറ സ്വദേശി ജിജു ദേവസ്യയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളികളായ പത്രോസ്, ഇർഷാദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചുതെങ്ങ് സ്വദേശി യോഹന്നാന്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെയും രക്ഷിക്കാനായി.
ഇന്ത്യൻ ഭക്ഷണം കഴിച്ചാലെന്തുണ്ടാവും, വൈറലായി വിദേശി യുവാവിന്റെ വീഡിയോ

