സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെയാണ് നാടിനെയാകെ വേദനയിലാക്കിയ ദാരുണ സംഭവമുണ്ടായത്. 

മലപ്പുറം: നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14)എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെയാണ് നാടിനെയാകെ വേദനയിലാക്കിയ ദാരുണ സംഭവമുണ്ടായത്. നിലമ്പൂരിലെ ബന്ധു വീട്ടിലെത്തിയ കുട്ടികള്‍ വീട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളും ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടികളെ കണ്ടെത്തി നിലമ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Latest News Updates