കണ്ണൂർ: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മൈലുള്ളിമെട്ട സ്വദേശി അജൽനാഥ് (16) കുഴിയിൽപീടിക സ്വദേശി ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. രാവിലെ കുളിക്കാനിറങ്ങയതായിരുന്നു ഇരുവരും. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.