ന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎം കൗണ്ടറാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് എടിഎം കൗണ്ടർ തകർത്ത നിലയിൽ കണ്ടെത്തി. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎം കൗണ്ടറാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. എടിഎം കൗണ്ടറിന്റെ വാതിൽ കല്ലുകൊണ്ട് എറിഞ്ഞ തകർത്ത നിലയിലായിരുന്നു. കൗണ്ടറിനുള്ളിൽ കല്ലുകളും പൊട്ടിയ ഗ്ലാസും കണ്ടെത്തി. കൗണ്ടറിന് മുൻവശത്തുകൂടി ഒരാൾ നടന്ന് പോകുന്നതിന് തൊട്ടുപിന്നാലെ കല്ല് കൗണ്ടിറേലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മോഷണ ശ്രമമാണോ എന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Add Asianetnews as a Preferred SourcegooglePreferred

YouTube video player