അക്രമത്തിൽ നിന്നും രക്ഷപെടുന്നതിനായി വീടുകളിലേക്ക് ഓടിയവരെ പിൻതുടർന്ന് വീട്ടില്‍ ചെന്ന് മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും ചെടിച്ചട്ടികളും കസേരകളും നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

ചെങ്ങന്നൂര്‍: കൊല്ലകടവ് ഭാഗത്ത് വീടുകൾ കയറി അക്രമം നടത്തിയ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മദ്യലഹരിയിൽ വീടുകളില്‍ ആക്രമിക്കുകയും ആളുകളെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളായ ചെറിയനാട് കൊച്ചുമലയിൽ വീട്ടിൽ ആദർശ് (22), ചെറിയനാട് പഞ്ചായത്ത് 12-ാം വാർഡിൽ അച്ചൂട്ടൻ എന്നുവിളിക്കുന്ന അനന്തു (22) എന്നിവരാണ് വെണ്മണി പൊലീസിന്റെ പിടിയിലായത്. 

ശനിയാഴ്ച വൈകിട്ട് ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിന് സമീപമുള്ള ഷെഫിൻ വില്ലയിൽ മുഹമ്മദ് ആസിഫ്, ഷെബി മൻസിലിൽ ആഷിഖ് മുഹമ്മദ്, പൊയ്കത്തുണ്ടിയിൽ ജലാൽ എന്നിവർ വീടിനുസമീപം നിൽക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന പ്രതികൾ ഇവരെ അക്രമിക്കുകയായിരുന്നു. അക്രമത്തിൽ നിന്നും രക്ഷപെടുന്നതിനായി വീടുകളിലേക്ക് ഓടിയവരെ പിൻതുടർന്ന് വീട്ടില്‍ ചെന്ന് മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും ചെടിച്ചട്ടികളും കസേരകളും നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

വെൺമണി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച് ഒ നസീർ എ, സബ്ബ് ഇൻസ്പെക്ടർമാരായ ദിജേഷ് കെ, ആന്റണി ബി ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More : അമ്മവീട്ടിൽ വിരുന്നിനെത്തിയ 13 കാരൻ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, മുങ്ങിയെടുത്ത് മുത്തശ്ശൻ