കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം: കാട്ടാക്കടയില്‍ ഡിവൈെഫ്ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. മുതിയാവിള സ്വദേശി ജോബിയാണ് പിടിയിലായത്. ഇന്നലെ രാത്രി 11.30.ഓടെ കാട്ടാക്കട ചെമ്പകത്തിൽമുട് വച്ചാണ് സംഭവം. പ്രദേശത്തെ വിവാഹ സല്‍ക്കാരത്തിനിടെ പ്രതിയും മറ്റൊരാളും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചിരുന്നു.

ഇത് ചോദ്യം ചെയ്യാനെത്തിയതായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സച്ചിനും ശ്രീജിത്തും. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ മദ്യപിക്കുകയായിരുന്ന പ്രതികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ പ്രതി ജോബി കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ സച്ചിനെയും ശ്രീജിത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്