കണ്ണൂർ: മഹാചുഴലിക്കാറ്റിൽ ബോട്ടിൽ നിന്നും തെറിച്ച് വീണ് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ നാലാം ദിവസത്തെ തെരച്ചിലിലും കണ്ടെത്താനായില്ല. കണ്ണൂർ ആദികടലായി സ്വദേശി ഫാറൂഖ്, ആലപ്പുഴ തോട്ടപ്പള്ളി, സ്വദേശി രാജീവൻ എന്നിവരെയാണ് കണ്ണൂർ തീരത്തിനടുത്ത് നിന്നും കാണാതായത്.

ഫിഷറീസ് വകുപ്പിന്‍റെ ബോട്ടും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളുമാണ് കാണാതായവർക്കായി തെരച്ചിൽ നടത്തിയത്. കാസർകോട് തീരത്തോട് ചേർന്ന ഭാഗങ്ങളിലായിരുന്നു തെരച്ചിൽ. ബുധനാഴ്ച കണ്ണൂർ ആയിക്കരയിൽ നിന്ന് പുറപ്പെട്ട ബോട്ടിലായിരുന്നു ഫാറൂഖ്, തൃശൂർ ചാവക്കാട് നിന്ന് തിങ്കളാഴ്ച പുറപ്പെട്ട ബോട്ടിലാണ് രാജീവൻ ഉണ്ടായിരുന്നത്.