ഇടുക്കി: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം ലംഘിച്ചതിന് ദേവികുളം താലൂക്കില്‍ വില്പന നടത്തിവന്ന രണ്ട് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് പിഴ. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ്കലക്ടറാണ് പിഴ ചുമത്തി ഉത്തരവിട്ടത്.

ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ട ഫ്രഷ് കേരള ഗോള്‍ഡ് പ്യുവര്‍ എന്ന പേരിലുള്ള വെളിച്ചെണ്ണയുടെ ഉല്‍പ്പാദകരായ ഒറ്റപ്പാലം ന്യൂകേരള ട്രേഡേഴ്‌സിന് നാലുലക്ഷം രൂപയും മൂന്നാറിലും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്തുന്ന ഹോംമെയ്ഡ് ചോക്ലേറ്റുകളില്‍ ഗുണനിലവാര വിവരങ്ങള്‍ രേഖപ്പെടുത്താത്തതിന് എം എസ് പി ആന്റ് സണ്‍സ് എന്ന സ്ഥാപനത്തിന് 30,000 രൂപയും പിഴ ചുമത്തി.