അരൂർ: ചന്തിരൂരിൽ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കൊല്ലം സ്വദേശികളായ ഡ്രൈവർ കൊട്ടിയൂർ കോട്ടാക്കാവിള സുഭാഷ് (55), ക്ലീനർ കിഴക്കേ ചെമ്പള്ളിവിള വീട്ടിൽ സജീഷ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേീശയപാതയിൽ ചന്തിരൂർ പുതിയ പാലത്തിൽ വച്ച് ചൊവ്വാഴ്ച പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംതെറ്റി മീഡീയനിലേക്ക് മറിയുകയായിരുന്നു. കൊട്ടിയത്തു നിന്ന് ഒഴിഞ്ഞ കോള കുപ്പിയുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. റോഡിൽ കോള കുപ്പികൾ ചിന്നി ചിതറി കിടന്നതിനാൽ കുറച്ചനേരം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. അരൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം ഒറ്റവരിയാക്കി തുടർന്നു.