ഹരിപ്പാട്: തെരുവുനായുടെ കടിയേറ്റ് രണ്ടു പേർ ആശുപത്രിയിൽ. മുതുകുളം തട്ടാരുമുക്കിന് കിഴക്ക് മുട്ടത്തേഴത്ത് കിഴക്കതിൽ സുഭദ്ര (44), മുതുകുളം ഹൈസ്കൂൾ ജംഗ്ഷന് പടിഞ്ഞാറ് കണിയാന്റയ്യത്ത് ഗോപകുമാറിന്റെ മകൻ ഗോവിന്ദ് (12)എന്നിവർക്കാണ് കടിയേറ്റത്.

രാത്രി ഏഴുമണിയോടെയാണ് സുഭദ്രക്ക് കടിയേൽക്കുന്നത്. ഏഴരയോടെ ഗോവിന്ദിനും കടിയേറ്റു. ഇരുവർക്കും വീട്ടുമുറ്റത്ത് വച്ചാണ് കടിയേൽക്കുന്നത്. ഇവരെ കായംകുളം ഗവണ്‍മെന്‍റ് ആശുപത്രിൽ പ്രവേശിപ്പിച്ചു. ഒരു നായ തന്നെയാണ് രണ്ടുപേരെയും കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

 Read More: കോഴിക്കോട് ബ്രൗൺഷുഗറുമായി നാല്പത്തി മൂന്നുകാരൻ അറസ്റ്റിൽ