മുക്കം: കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേര്‍ മരിച്ചു. മലപ്പുറം കാവന്നൂര്‍ ഇരുവേറ്റി സ്വദേശി വിഷ്ണു, വെസ്റ്റ് ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് മരിച്ചത്. എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് കാരശേരി ഓടത്തെരുവിലാണ് അപകടം. 

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണവരുടെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയെന്നാണ് റിപ്പോര്‍ട്ട്. ഇടിച്ച ടിപ്പര്‍ നിര്‍ത്താതെ പോയി.  മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.