വെള്ളക്കെട്ടില്‍ നിന്ന് കുട്ടനാടന്‍ ജനത കരകയറുന്നു. 97 ശതമാനംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി കലക്ടര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ ആയിരത്തിലധികം ദുരിതാശ്വസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കാത്തതിന് അഞ്ച് ബോട്ടുടമകളെ അറസ്റ്റുചെയ്തു. നിസഹകരണം കാണിച്ച ബോട്ടുഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റു ചെയ്യുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ആലപ്പുഴ: വെള്ളക്കെട്ടില്‍ നിന്ന് കുട്ടനാടന്‍ ജനത കരകയറുന്നു. 97 ശതമാനംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി കലക്ടര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ ആയിരത്തിലധികം ദുരിതാശ്വസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കാത്തതിന് അഞ്ച് ബോട്ടുടമകളെ അറസ്റ്റുചെയ്തു. നിസഹകരണം കാണിച്ച ബോട്ടുഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റു ചെയ്യുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
വേമ്പനാട് കായലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലപ്പുഴ നഗരത്തിലെ കനാല്‍ ഓരങ്ങളിലെ വീടുകളിലും വെള്ളംകയറി. ഇന്നും മല്‍സ്യത്തൊഴിലാളികള്‍ മുന്നിട്ടിറങ്ങിയാണ് കുട്ടനാട്ടില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് രക്ഷാദൗത്യം. കുട്ടനാട്ടില്‍നിന്ന് രണ്ടേകാല്‍ ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഇതിനകം മാറ്റിയതായി കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജില്ലയില്‍ മദ്യവില്‍പ്പന നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു. സര്‍ക്കാരിന്‍റെ രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കാന്‍ വിസമ്മതിച്ച അഞ്ചു ബോട്ടുടമകളിൽ നാലുപേരെ അറസ്റ്റുചെയ്തു. കിഴക്കന്‍വെള്ളത്തിന്‍റെ വരവ് കൂടിയതോടെ ആലപ്പുഴ കെഎസ്ആര്‍ടിസി പരിസരത്ത് വെള്ളം കയറിയിട്ടുണ്ട്. ചേര്‍ത്തല കനാലും കരകവിഞ്ഞു. ഒട്ടേറെ വീടുകളിലും വെള്ളം കയറി. ഇവരില്‍ ഏറപ്പെരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
