അനധികൃത ചെങ്കൽ ഖനനവും മണ്ണ് കടത്തും; റവന്യു അധികൃതർ ലോറികൾ പിടികൂടി
താമരശേരി താലൂക്കില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികള്‍ പിടിച്ചെടുത്തത്.

കോഴിക്കോട്: താമരശ്ശേരിയില്‍ അനധികൃതമായി ചെങ്കല്ലും മണ്ണും കടത്തിയിരുന്ന ലോറികള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടികൂടി. രണ്ടിടങ്ങളില്‍ നിന്നാണ് രണ്ട് ലോറികള്‍ പിടിച്ചെടുത്തത്. കോടഞ്ചേരി വില്ലേജിൽ വേളംങ്കോട് കാപ്പാട്ട് മലയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തുന്ന സ്ഥലത്തുനിന്ന് ഒരു ലോറിയും കിഴക്കോത്ത് കച്ചേരിമുക്ക് നരിക്കുനി റോഡിൽ കാവിലുംമാരം എന്ന സ്ഥലത്തുനിന്ന് അനധികൃതമായി മണ്ണ് കടത്തിലേർപ്പെട്ട ഒരു ലോറിയും റവന്യു അധികൃതർ പിടികൂടി. താമരശ്ശേരി താലൂക്ക് മണ്ണ് മണൽ സ്ക്വാഡ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എൻ.സി. രതീഷിന്റെ നേതൃത്വത്തിൽ സീനിയർ ക്ലർക്കുമാരായ ജഗനാഥൻ, ലിജി. ഡ്രൈവർ സുനി എന്നിവർ അടങ്ങിയ സംഘമാണ് ലോറികൾ പിടികൂടിയത്.
Read also: 'വീട് വിട്ടിറങ്ങാന്‍ കാരണം കുടുംബ പ്രശ്‌നങ്ങള്‍'; വയനാട്ടില്‍ നിന്ന് കാണാതായ യുവതി പറയുന്നു
ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു
കോഴിക്കോട്: നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസമാകാത്ത തരത്തിലാണ് റോഡിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത്. രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ ചുരത്തിൽ രൂപപെട്ടു. തകരപ്പാടിയ്ക്ക് ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഏറെ നേരം ചുരത്തിൽ ഗതാഗത കുരുക്ക് നേരിട്ടു. ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.