കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ ഇഷ്ടിക ചൂളയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂളയിലെ തൊഴിലാളികളായ അരുവിക്കര സ്വദേശി ഭാസി, ആര്യനാട് സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ കാപ്പി കൊടുക്കാന്‍ എത്തിയ സഹ തൊഴിലാളികളാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി പതിനൊന്നരവരെ ഇരുവരും ഒപ്പം ഉണ്ടായിരുന്നതായും ഒരുമിച്ചാണ് ഇരുവരും കിടക്കാന്‍ പോയതെന്നും തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചു. ചൂളയില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കുളത്തുപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.