ആഷിഷ്‌ മുങ്ങിത്താഴുന്നത് കണ്ട്‌ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗോകുലും മുങ്ങുകയായിരുന്നുവെന്നാണ് വിവരം

ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. കർണാടക സ്വദേശി ആഷിഷ്, എസ്റ്റേറ്റ് മാനേജർ ഗോകുൽ എന്നിവരാണ് മരിച്ചത്. ആഷിഷ്‌ മുങ്ങിത്താഴുന്നത് കണ്ട്‌ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗോകുലും മുങ്ങുകയായിരുന്നുവെന്നാണ് വിവരം. പെരിയകനാൽ ടാറ്റാ എസ്റ്റേറ്റ് ആശുപത്രിയിലെ ഡോക്‌ടറാണ് ആഷിഷ്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona