കൊടുങ്ങല്ലൂര്‍- തൃശൂര്‍ റോഡില്‍ കത്തീഡ്രല്‍ പളളിക്ക് മുന്‍വശത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് സ്ത്രീയുടെ മാല പൊട്ടിച്ചു.

തൃശൂര്‍: കൊടുങ്ങല്ലൂര്‍- തൃശൂര്‍ റോഡില്‍ കത്തീഡ്രല്‍ പളളിക്ക് മുന്‍വശത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് സ്ത്രീയുടെ മാല പൊട്ടിച്ചു. വളരെ തിരക്കേറിയ കൊടുങ്ങല്ലൂര്‍- തൃശൂര്‍ റോഡിലാണ് കത്തീഡ്രല്‍ പള്ളിയ്ക്ക് മുന്‍വശത്ത് മാല പൊട്ടിക്കല്‍ നടന്നത്. മൂന്ന് പവന്‍ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. ബൈക്കിലെത്തിയവര്‍ മാല പൊട്ടിച്ചതിന് ശേഷം കത്തീഡ്രല്‍ പള്ളിക്ക് മുന്‍വശത്തുനിന്ന് ചന്തക്കുന്നിലൂടെ താഴേക്കെത്തി, കനാല്‍ ബേസ് വഴി ചന്തക്കുന്ന് മൂന്നുപീടിക റോഡിലൂടെ കടന്ന് പോയതായി ഈ വഴികളിലെ സിസിടി.വി. ദൃശ്യങ്ങളില്‍നിന്നും കണ്ടതായി പൊലീസ് പറഞ്ഞു.