പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷിച്ച് എത്തിയത്

ആലപ്പുഴ: ബംഗളരുവിൽ നിന്ന് എംഡിഎം എയുമായി നാട്ടിലെത്തിയ രണ്ടു യുവാക്കളെ നൂറനാട് പൊലീസ് പിടികൂടി. ഇവരിൽ നിന്നും 29 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കായംകുളം പുള്ളിക്കണക്ക് ശ്രീ അജയാലയത്തിൽ അഖിൽ അജയൻ (27), കൃഷ്ണപുരം പെരിങ്ങാല മുറിയിൽ പ്രശാന്ത് (29) എന്നിവരെയാണ് പിടികൂടിയത്. ചാരുംമൂട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബംഗളരുവിൽ നിന്ന് മധുര, തെങ്കാശി, പുനലൂർ വഴിയാണ് ഇവർ ചാരുംമൂട്ടിലെത്തിയത്. ഇവരെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കായംകുളത്തിന് പോകാൻ കെഎസ്ആർടിസി ബസിൽ കയറിയ പ്രതികൾ പൊലീസിനെ കണ്ട് ഇറങ്ങിയോടി. സബ് ഇൻസ്പെക്ടറും ജയകൃഷ്ണനും സംഘവും ഇവരെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഎസ്ഐ അജിത കുമാരി, സീനിയർ സിവിൽ പൊലീസ് ഓഫീസ‍ർ രജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷെരീഫ്, ദിലീപ് എന്നിവരാന്ന് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.