മൂവാറ്റുപുഴയിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു, കഴുത്തിൽ ആഴത്തിൽ മുറിവ്; അന്വേഷണം അസം സ്വദേശിയിലേക്ക്
കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് സംഘം. ഇവർക്ക് ഒപ്പം താമസിച്ചിരുന്നു അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തടിമില്ലിലെ തൊഴിലാളികളെയാണ് കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് സംഘം. ഇവർക്ക് ഒപ്പം താമസിച്ചിരുന്നു അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.
ഇരുവരും ഏറെക്കാലമായി തടിമില്ലിലെ തൊഴിലാളികളാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂട്ടത്തില്‍ ഒരാളുടെ ഭാര്യ നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് കിട്ടാതായതോടെ മില്ലുടമയെ വിവരം അറിയിക്കുകയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നലില്‍ മില്ലുടമ നാട്ടുകാരനായ ഷബാബിനോട് ചെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇരുവരും പുതച്ചുമൂടി കിടക്കുന്നതാണ് ഷബാബ് പുറത്തു നിന്ന് കണ്ടത്. രക്തം വാര്‍ന്നൊലിക്കുന്നത് കണ്ടതോടെ നാട്ടുകാരെ വിവരമറിയിച്ചു.
ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി