മകന്റെ വിവാഹ ചടങ്ങിനെത്തിയവരുടെ വാഹനമായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്ന് ഇയാള്‍ പറഞ്ഞത് വാക്കുതര്‍ക്കത്തിന് ഇടയാക്കി...

ഇടുക്കി: ഇടുക്കിയിൽ അനധിക്യത പാര്‍ക്കിംങ്ങ് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാങ്കുളം വിരിപാറയില്‍ താമസം തോമസ് (53) ഇയാളുടെ മരുമകന്‍ ദേവികുളം ഇറച്ചിപ്പാറ സ്വദേശി അരുണ്‍ (27) എന്നിവരെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ മുകേഷ് (27)യെന്ന ചെറുപ്പക്കാരന്‍ തോമസിന്റെ വീടിന് സമീപത്തെ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടു. 

മകന്റെ വിവാഹ ചടങ്ങിനെത്തിയവരുടെ വാഹനമായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്ന് ഇയാള്‍ പറഞ്ഞത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. പ്രശ്‌നം രൂക്ഷമായതോടെ ബൈക്കില്‍ പുറപ്പെട്ട യുവാവിനെ തോമസും സംഘവും ആക്രമിക്കുകയായിരുന്നു. കൈയ്ക്കും തോളെല്ലിനും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സിയിലാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികള്‍ ഒളിവില്‍പോയി. ബുധനാഴ്ച രാവിലെയോടെയാണ് പ്രതികളെ പിടികൂടിയത്.