പ്രതികൾ ഇതിനുമുന്പും പലതവണ കഞ്ചാവ് വിൽപന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

കോഴിക്കോട്: ജില്ലയിലെ താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച 1 കിലോ 100 ഗ്രാം കഞ്ചാവുമായാണ് രണ്ടു പേർ പിടിയിലായത്. പൂനൂർ മൊകായിക്കൽ സുബീഷ്(33), കോളിക്കൽ വേണാടിയിൽ റാസിക് (31) എന്നിവരെയാണ് കോഴിക്കോട് റൂറൽ എസ്.പി. ജി ജയ്‌ദേവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി പൊലീസ് പിടികൂടിയത്.

കർണാടകയിൽ ബൈരകുപ്പയിൽ നിന്നും വാങ്ങി കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും വിൽപ്പന നടത്തുന്നവരാണ് ഇവർ. വിദ്യാർഥികൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായാണ് അറസ്റ്റ്. കോഴിക്കോട് വയനാട് ഹൈവേ റോഡിൽ വാവാട് വില്ലേജ് ഓഫീസിനു സമീപം വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾ ഇതിനുമുന്പും പലതവണ കഞ്ചാവ് വിൽപന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡി വൈ എസ് പി പി.ബിജുരാജിന്റെ നിർദേശപ്രകാരം കൊടുവള്ളി ഇൻസ്‌പെക്ടർ പി ചന്ദ്രമോഹൻ, എസ് ഐ കെ.പ്രജീഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ രാജീവ് ബാബു, എസ് സി പി.ഓ ഷിബിൽ ജോസഫ്, സി പി ഒ ഷഫീഖ്, കൊടുവള്ളി സ്റ്റേഷനിലെ എ എസ് ഐ വിനോദ്, എസ് സി പി ഒ അബ്ദുൽ റഷീദ്, സി പി ഒ അബ്ദുൽ റഹീം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.