തൃശ്ശൂർ: തൃശ്ശൂർ ചേറ്റുപുഴയിൽ വെള്ളക്കെട്ടിൽ വീണ് രണ്ടുപേർ മരിച്ചു. മനക്കൊടി കിഴക്കുംപുറം കണ്ണനായ്ക്കല്‍ വീട്ടില്‍ സുരേഷ് (50), സഹോദരപുത്രി ആൻ റോസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബന്ധുക്കളായ മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി.

അതേസമയം, സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി. മലപ്പുറം കവളപ്പാറയിൽ ഇന്ന് ആറ് മൃതദേഹം കണ്ടെത്തി.  ഇതുവരെ 19 പേരുടെ മൃതദേഹമാണ് കവളപ്പാറയില്‍ നിന്ന് കണ്ടെടുത്തത്. ഇനിയും 40 പേരെ കൂടി കണ്ടെത്താനുണ്ട്.