Asianet News MalayalamAsianet News Malayalam

എംഡിഎംഎയുമായി എയ്ഡഡ് സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിൽ

തിരൂരങ്ങാടി  കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ , ഷാനിദ്  എന്നിവരാണ് അറസ്റ്റിലായത്.

Two people, including the school manager, arrested with MDMA in malappuram
Author
First Published Aug 20, 2024, 12:44 PM IST | Last Updated Aug 20, 2024, 12:44 PM IST

മലപ്പുറം:മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി. തിരൂരങ്ങാടി  കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ , ഷാനിദ്  എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീൽ എയ്ഡഡ് സ്കൂളിന്‍റെ മാനേജരാണ്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്.

ബോട്ടിലുണ്ടായിരുന്നത് 5 പേർ, വാട്ടർ ടാങ്കിനടിയിൽ പരിശോധന; ശ്രമം പാളി, പിടികൂടിയത് കോടികൾ വിലയുള്ള ലഹരിമരുന്ന്

വാഹന പരിശോധനക്കിടെ വെട്ടിച്ച് ചീറിപ്പാഞ്ഞ് കാർ; പിന്തുടർന്ന് പിടികൂടി പൊലീസ്, ലഹരി കടത്തെന്ന് സംശയം

 

Latest Videos
Follow Us:
Download App:
  • android
  • ios