ഈ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളെ അങ്കമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. വാഹനം പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇറങ്ങിയോടിയവർക്കായി പൊലീസും ഡാൻസാഫ് സംഘവും തെരച്ചിൽ നടത്തുന്നുണ്ട്.
തൊടുപുഴ: വാഹന പരിശോധനക്കിടെ വെട്ടിച്ച് ചീറിപ്പാഞ്ഞ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച കാറ് പിന്തുടർന്ന് പിടികൂടി പൊലീസ്. അങ്കമാലിയിൽ നിന്ന് എംസി റോഡിലൂടെ പെരുമ്പാവൂർ ഭാഗത്തേക്ക് കുതിച്ച വാഹനം ഒക്കലിൽ ഉപേക്ഷിച്ച് ഇതിൽ ഉണ്ടായിരുന്ന രണ്ടുപേർ കടന്ന് കളഞ്ഞു. തൊടുപുഴ സ്വദേശികളുടെതാണ് വാഹനമെന്നാണ് സൂചന.
ഈ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളെ അങ്കമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. വാഹനം പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇറങ്ങിയോടിയവർക്കായി പൊലീസും ഡാൻസാഫ് സംഘവും തെരച്ചിൽ നടത്തുന്നുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. ലഹരി കടത്തായിരുന്നു എന്ന് പ്രാഥമിക നിഗമനം.
