പാലോട്: വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന വധൂവരൻമാർ സഞ്ചരിച്ചിരുന്ന കാർ ഓട്ടോയിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ഷെഫീക് യാത്രക്കാരിയായ റിട്ടയർ ആരോ​ഗ്യവകുപ്പ് ജീവനക്കാരി വിജയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജയമ്മയ്ക്ക് തലയിൽ പരിക്കുണ്ട്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ഇലവുപാലത്ത് വച്ച് പാലോട്ടേക്ക് വരികയായിരുന്ന ഓട്ടോയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. റോഡിന്റെ വലതുവശത്തേക്ക് വന്ന കാർ വൈദ്യുതി പോസ്റ്റും തകർത്തിട്ടുണ്ട്. കാറിൽ സഞ്ചരിച്ചിരുന്ന വധൂവരൻമാരടക്കം ആർക്കും പരിക്കേറ്റിട്ടില്ല.