നൗഷാദിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോളാണ് ഷബീറിനും കുത്തേറ്റത്. പരിക്കേറ്റ രണ്ടു പേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് ബാർബർ ഷോപ്പിൽ വെച്ച് കുത്തേറ്റത്. ഇവരുടെ സുഹൃത്തായ ചെമ്പ്ര സ്വദേശി ബാദുഷ കത്രിക കൊണ്ടു ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ വെളിപ്പെടുത്തി. നൗഷാദിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോളാണ് ഷബീറിനും കുത്തേറ്റത്. പരിക്കേറ്റ രണ്ടു പേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

YouTube video player