ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിൽ സൂപ്പർഫാസ്റ്റ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു

അരൂർ: ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിൽ സൂപ്പർഫാസ്റ്റ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ദേശീയപാതയിൽ ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുജറാത്ത് സ്വദേശികളായ കാർയാത്രികർ ആലപ്പുഴ ബോട്ടിങ് കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. പത്തനംതിട്ടയിൽ നിന്ന് വൈറ്റില ഹബ്ബിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി യുടെ സൂപ്പർഫാസ്റ്റ് ബസ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. അരൂർ പൊലീസ് കേസെത്തു.