തിരുവനന്തപുരം: കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങിയ പൂജപ്പുര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. മൻമദൻ, പ്രകാശൻ എന്നീ പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. 

പൂജപ്പുരയിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിക്കാൻ കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് സസ്പെൻഷൻ. സിഐ പ്രേം കുമാറിനെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡി സി പി ആദിത്യ, ഡിജിപിക്ക് നൽകിയ റിപ്പോർട്ടില്‍ പറയുന്നു. കൈക്കൂലി നൽകിയത് പുറത്തായതോടെ പൊലീസുകാർ കരാറുകാരന് പണം തിരികെ നൽകി. ഡിസിപിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  പൊലീസുകാരെ നിരീക്ഷിച്ചാണ് കൈക്കൂലി ഇടപാട് പിടികൂടിയത്.