എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ കുന്നത്തേരി സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫർദ്ദിൻ എന്നിവരാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

കൊച്ചി: എറണാകുളം ആലുവയിൽ 13 വയസുള്ള രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ കുന്നത്തേരി സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫർദ്ദിൻ എന്നിവരാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. 15 കുട്ടികൾ ഒരുമിച്ച് കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹങ്ങൾ മാറ്റി.

Add Asianetnews as a Preferred SourcegooglePreferred