കുനില്‍ സ്കൂളിന്റെ ബസാണ് റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്.വിദ്യാർഥികളെ കയറ്റാനായി  പോകുമ്പോഴായിരുന്നു അപകടം.    

കാസർകോട്: ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല. 

ബൈക്കിന് പിറകിൽ കാറിടിച്ചു, വയോധികൻ മരിച്ചു, മകന് പരിക്ക് 

കാസർകോട് നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിന് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരിക്കൂർ സ്വദേശി ഹമീദ്(67) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ഫൈസലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. 

കിടപ്പ് രോഗിയോട് പൊലീസ് ക്രൂരത, സീൻ മഹസറിന്റെ പേരിൽ ആൾക്കൂട്ട മർദ്ദന ഇരയെ സ്ട്രച്ചറിൽ സ്ഥലത്തെത്തിച്ചു, പരാതി

YouTube video player