ആന്ധ്ര സ്വദേശികളായ കള്ളന്മാരെ പോണ്ടിച്ചേരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാലക്കാട്: പാലക്കാട് നഗരത്തിൽ വീടുകൾ കയറി മോഷണം പതിവാക്കിയ രണ്ട് ഹൈടെക് കള്ളൻമാർ ടൗൺ സൌത്ത് പൊലീസിൻ്റ പിടിയിൽ. ആന്ധ്ര സ്വദേശികളായ മോഷ്ടാക്കളെ പോണ്ടിച്ചേരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് നഗരത്തിൽ വീടുകൾ കയറി മോഷണം പതിവാക്കിയ രണ്ടു ഹൈടെക് മോഷ്ടാക്കൾ ടൌൺ സൌത്ത് പൊലീസിൻ്റെ പിടിയിൽ. ആന്ധ്ര സ്വദേശികളായ കള്ളന്മാരെ പോണ്ടിച്ചേരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദ്വാരപുഡി വെങ്കിടേശ്വരി റെഡ്ഡി, വെങ്കിട വിനയ് എന്നിവരാണ് പ്രതികൾ. രണ്ടുപേരും ഉന്നത വിദ്യാഭ്യാസം നേടിയവർ. മോഷണത്തിന് ഒരുങ്ങുന്നതും തന്ത്രപരമായി. ആദ്യം ആപ്പുകൾ വഴി കാർ വാടകയ്ക്ക് എടുക്കും. പരിചയം ഇല്ലാത്ത സ്ഥലത്ത ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴികൾ പഠിക്കും. പിന്നാലെ, നഗരത്തിൽ വന്ന് റൂം എടുക്കും. ശേഷം പകൽ നേരത്ത് വാടകയ്ക്ക് എടുത്ത കാറിൽ കറങ്ങി മോഷണം നടത്തേണ്ട വീടുകൾ കണ്ടുവയ്ക്കും. രാത്രിയും ആളില്ലെന്ന് ഉറപ്പായാൽ മോഷണം. മാർച്ച് 20 നും ഏപ്രിൽ 16നും ഇടയിൽ പാലക്കാട് നഗരത്തിൽ മാത്രം ഇരുവരും അഞ്ചുവീടുകളിൽ കയറി.
സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്. പ്രതികളെ പിടിക്കാൻ പോയപ്പോൾ പൊലീസിന് നേരെ കാർ ഓടിച്ചു കയറ്റാനും ശ്രമിച്ചു. മോഷണം നടത്തിയ ഒരു വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്ത് പൂർത്തിയാക്കി. മറ്റുവീടുകളിലും തെളിവെടുപ്പ് വൈകാതെ പൂർതിത്തിയാക്കും. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ് , ഗോവ, മഹാരാഷ്ട്ര, കർണാടക , സംസ്ഥാനങ്ങളിലായി പ്രതികൾക്ക എതിരെ 21 കേസുകൾ നിലവിലുണ്ടെന്നു പാലക്കാട് എഎസ്പി അറിയിച്ചു.

