ഹരിപ്പാട്:  വീടിന് സമീപത്തെ ഷെഡ്  കത്തിനശിച്ചു. ചിങ്ങോലി എൻടിപിസി ഗസ്റ്റ് ഹൗസിനു  പടിഞ്ഞാറുവശം പുത്തൻ പുരക്കൽ സദാനന്ദന്റെ വീടിനു സമീപമുള്ള ഷെഡാണ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ കത്തി നശിച്ചത്. ഷെഡിൽ സൂക്ഷിച്ചിരുന്ന പൾസർ ബൈക്ക്, സ്കൂട്ടർ എന്നിവ പൂർണ്ണമായും നശിച്ചു. 

സദാനന്ദൻ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പയറിങ് ആണ് ജോലി. ഇതിന്റെ ഭാഗമായി നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളും   ഇതിൽ ഉണ്ടായിരുന്നു അവയും തീയിൽ പെട്ടു.ഷെഡിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ നിന്നും ഷോർട്ട് സർക്ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കരീലകുളങ്ങര പൊലീസ് അറിയിച്ചു.   

എൻടിപിസി, ഹരിപ്പാട് അന്ഗ്നി രക്ഷാ നിലയം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഫയർ എൻജിനുകൾ എത്തിയാണ് തീയണിച്ചത്. അപ്പോളേക്കും ഷീറ്റ് പാകിയ ഷെഡ് പൂർണമായും കത്തിനശിച്ചിരുന്നു. ഇതിനു സമീപമാണ്  കോഴിക്കൂട് ഉണ്ടായിരുന്നത്. ചൂട് മൂലം പത്തോളം കോഴികളും ചത്തു.