ചിറയിൻകീഴ്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം. പറകോണം ചാരുവിള വീട്ടിൽ മനു- അനു ദമ്പതികളുടെ മകൻ ആദിയാണ് മരിച്ചത്. മതാപിതാക്കൾക്കൊപ്പം സഞ്ചരിക്കവെ രാത്രി പെരുങ്ങുഴി മുസ്ലിം പള്ളിക്കും സഹകരണ ബാങ്കിനും സമീപത്തുവച്ചാണ് അപകടം നടന്നത്.

മൂന്നം​ഗ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ബൈക്കിന് മുന്നിലിരുന്ന ആദി ഇടിയുടെ ആഘാതത്തിൽ റോഡിലേക്കും മാതാപിതാക്കൾ പാതയോരത്തേക്കും വീണു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ അനുരാജ് പിന്നീട് പൊലീസ് പിടിയിലായി. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യയ്ക്ക് കേസെടുത്ത് റിമാൻഡ് ചെയ്തു.

Read Also: ടിക് ടോക് വീഡിയോ എടുക്കാന്‍ ട്രാക്ടറില്‍ അഭ്യാസപ്രകടനം; നവവരന് ദാരുണാന്ത്യം

യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്നുവീണ് ആറ് വയസുകാരന്‍ മരിച്ചു