ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു പേരാണ് പൊലീസ് പിടിയിലായത്

തൃശൂർ: ചാവക്കാട് ഓട്ടോ റിക്ഷയിൽ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു പേരാണ് പൊലീസ് പിടിയിലായത്. കടപ്പുറം തൊട്ടാപ്പ് സ്വദേശി സജിത് കുമാർ (35) , ഒറ്റപ്പാലം മുഹമ്മദ് മുസ്തഫ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ചാവക്കാട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇപ്പോൾ പിടിയിലായ സജിത് കുമാറെന്ന് പൊലീസ് വ്യക്തമാക്കി.

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന; ഒരു ലക്ഷം വിലവരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

അതേസമയം ആലപ്പുഴയിൽ നിന്നും ഇന്ന് സമാനമായ മറ്റൊരു വാ‍ർത്ത പുറത്തുവന്നിരുന്നു. ഇവിടെ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. കായംകുളം എക്സൈസ് റേഞ്ച് സംഘവും, ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇടുക്കി തൊടുപുഴ സ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മനു (28), ഒറ്റ പ്ലാക്കിൽ വീട്ടിൽ ആദർശ് (20), തെക്കേ മുരിഞ്ഞുർവീട്ടിൽ ആസാദ് (31) എന്നിവരാണ് പിടിയിലായത്. പുല്ലുകുളങ്ങര ഷാപ്പുമുക്ക് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് ഇവരെത്തിയത്. കഞ്ചാവ് വിൽപ്പനയിൽ സംശയം തോന്നിയവർ അറിയിച്ചതിനെ തുടർന്നാണ് റെയ്ഡ് നടന്നത്. ഇവിടെ 2 പേർ നിൽക്കുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ചില്ലറ വിൽപനയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആറാട്ടുപുഴ ലൈറ്റ് ഹൗസ് ഭാഗത്തും മറ്റുമായി വിൽപ്പന നടത്താനാണ് ഇവർ ഉദ്ദേശിച്ചിരുന്നത്. പ്രതികൾ ഇടുക്കിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്, രാഹുലിന്‍റെ യാത്ര, ചുരത്തിൽ നിയന്ത്രണം, എമിയും മെസിയും! ഇന്നത്തെ10 വാർത്ത